റാണിപുരത്തേക്ക് സഞ്ചാരികൾ നടന്നുകയറുന്ന ദൃശ്യം
റാണിപുരം: അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് റാണിപുരത്ത് ട്രക്കിങിന് ഏറ്റവും അനുയോജ്യമായ സമയം. ഇപ്പോഴത്തെ കൊടുംചൂട് സഞ്ചാരികള്‍ക്ക് അസഹനീയമാണ്. പനത്തടി പഞ്ചായത്തില്‍ സമുദ്രനിരപ്പില്‍നിന്ന് 750 മുതല്‍ 1049 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ ബേക്കലിനൊപ്പം ജില്ലയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമീപജില്ലകളില്‍ നിന്നുമുള്ളവര്‍ക്കു പുറമേ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമടക്കം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വേനലിൽ കാട്ടുതീ പടര്‍ന്നത് റാണിപുരത്തെ വിനോദസഞ്ചാരത്തിന് തിരിച്ചടിയായിരുന്നു. ഇപ്പോൾ പച്ചപ്പ് വീണ്ടെടുത്തിരുന്നു. പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും ദൂരക്കാഴ്ചകളും മൂടല്‍മഞ്ഞുമാണ് റാണിപുരത്തിന്റെ ആകര്‍ഷണങ്ങള്‍. കാട്ടാനകളുടെ സാന്നിധ്യം ഇടക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ട്രക്കിങ് പാതകളില്‍ അപകട സാധ്യതയൊഴിവാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. സഞ്ചാരികള്‍ക്കായി ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ നേരത്തേ സ്ഥാപിച്ചിട്ടുള്ള റിസോര്‍ട്ടിനൊപ്പം നിരവധി സ്വകാര്യ കോട്ടേജുകളും റിസോര്‍ട്ടുകളും സ്വകാര്യ ഗ്ലാസ് ബ്രിഡ്ജും ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.