കാസർകോട്: ടൗണ്‍ ലയണ്‍സ് ക്ലബ് വിദ്യാർഥികള്‍ക്കായി ശനിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വേദി ഒരുക്കുന്നു. റൈസ് അപ്പ് കാസര്‍കോട് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ മോട്ടിവേഷന്‍ ക്ലാസുണ്ടാകും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്ട്രേഷനും 9443669100,8089285635 എന്നീ നമ്പറുകളിൽ വിളിക്കണം. വാര്‍ത്ത സമ്മേളത്തില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, സെക്രട്ടറി ജിഷാദ്, ട്രഷറര്‍ അഷറഫ് അലി, വൈസ് പ്രസിഡന്റ് അമീന്‍ നായന്‍മാര്‍മൂല, പ്രോഗ്രാം ഡയറക്ടര്‍ റഫീഖ് മുഹമ്മദ്, റാഷിദ് പെരുമ്പള എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യവിഷബാധ: നടപടിയെടുക്കണം കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാരാട്ടുവയൽ പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്‍റ് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ. നാരായണൻ, ജില്ല കമ്മറ്റി അംഗം വി.വി. ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. കരുണാകരൻ നായർ സ്വാഗതവും കെ.പി. കമ്മാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.