ബദിയടുക്കയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു

ഗതാഗതം സ്തംഭിച്ചു ബദിയടുക്ക: ബദിയടുക്കയിൽ വൈദ്യുതി ലൈൻ റോഡിലേക്ക് വീണ് അരമണിക്കൂർ നേരം ഗതാഗതം സ്തംഭിച്ചു. മുമ്പള-ബദിയടുക്ക റോഡിലെ പെരഡാല പാലത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇതിനിടയിൽ രണ്ട് ഭാഗത്തിൽനിന്നും വന്ന ടാങ്കർ ലോറി ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകാൻ വഴിയില്ലാതെ കുടുങ്ങി. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാർ ഉടൻ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകി. തുടർന്നാണ് വൈദ്യുതി ഉദ്യോഗസ്ഥർ എത്തിയത്. പടം :electric line1 2 3.jpg പെരഡാലപാലത്തിൽ വൈദ്യുതി ലൈൻ റോഡിലേക്ക് വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.