അ​ടു​ക്ക​ള കീ​ഴ​ട​ക്കു​ന്ന "യു​ദ്ധം' ഗ്യാ​സ് സി​ലി​ണ്ട​ർ കി​ട്ടാ​നി​ല്ലാ​ത്ത​ത് ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി

കാ​സ​ർ​കോ​ട്: ‘എ​ന്നെ​ക്കൊ​ണ്ട് കൂ​ട്ടി​യാ​ൽ കൂ​ടി​ല്ല’...​ഇ​ത് പ​റ​യു​ന്ന​ത് പെ​രി​യ​യി​ൽ ഊ​ട്ടു​പു​ര ഫാ​സ്റ്റ് ഫു​ഡ് ക​ട ന​ട​ത്തു​ന്ന രാ​ജേ​ഷാ​ണ്. ദി​വ​സ​വും ന​ല്ല തി​ര​ക്കു​ള്ള ഫാ​സ്റ്റ് ഫു​ഡ് ക​ട പ​ക്ഷേ, ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. യു​ദ്ധം എ​ങ്ങ​നെ ന​മ്മു​ടെ അ​ടു​ക്ക​ള​യെ ബാ​ധി​ക്കു​മെ​ന്ന​തി​ന്റെ കൃ​ത്യ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ മ​ന​സ്സി​ലാ​കു​ന്ന​ത്.

ഒ​രു ദി​വ​സം മൂ​ന്നു ഗ്യാ​സ് സി​ലി​ണ്ട​റോ​ളം വേ​ണ​മെ​ന്നാ​ണ് രാ​ജേ​ഷ് പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച​മു​മ്പേ 1800 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്രൈ​വ​റ്റ് ഗ്യാ​സ് ഏ​ജ​ൻ​സി പ​റ​യു​ന്ന​ത് ഒ​രു സി​ലി​ണ്ട​റി​ന് 5000 രൂ​പ ത​ന്നാ​ൽ സി​ലി​ണ്ട​ർ ത​രാ​മെ​ന്നാ​ണ്. അ​ങ്ങ​നെ​യാ​കു​മ്പോ​ൾ ഒ​രു ദി​വ​സം മൂ​ന്നു സി​ലി​ണ്ട​റും അ​തി​ന് 15,000 രൂ​പ​യും വേ​ണ്ടി​വ​രും. അ​ത് എ​ന്നെ​ക്കൊ​ണ്ട് കൂ​ട്ടി​യാ​ൽ കൂ​ടി​ല്ല -രാ​ജേ​ഷ് പ​റ​യു​ന്നു.

14 പ​ണി​ക്കാ​രു​ടെ ജോ​ലി​യാ​ണ് രാ​ജേ​ഷ് ഊ​ട്ടു​പു​ര പൂ​ട്ടി​യ​തോ​ടെ ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. 12 രൂ​പ​യു​ള്ള പൊ​റോ​ട്ട​ക്ക് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ന്താ​യാ​ലും 20 രൂ​പ വാ​ങ്ങാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നും രാ​ജേ​ഷ് ചോ​ദി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടു​ത​ന്നെ ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ ഗ്യാ​സ് പ്ര​ശ്നം തീ​രു​മെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ.

പൂ​ട്ട​ലി​ന്റെ വ​ക്കി​ലേ​ക്ക്...

നീ​ലേ​ശ്വ​രം: പാ​ച​ക​വാ​ത​ക വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം നേ​രി​ടു​ന്ന നീ​ലേ​ശ്വ​ര​ത്തെ പ​തി​ന​ഞ്ചോ​ളം ഹോ​ട്ട​ലു​ക​ൾ പൂ​ട്ട​ലി​ന്റെ വ​ക്കി​ലേ​ക്ക്. ഇ​തി​ൽ ഊ​ൺ വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ളും വൈ​കീ​ട്ട് തു​റ​ക്കു​ന്ന ഫാ​സ്റ്റ്ഫു​ഡ്‌ വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ളു​മാ​ണ് ഗ്യാ​സ് ക്ഷാ​മം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​നേ​രി​ടു​ന്ന​ത്.

എ​ണ്ണ​ക്ക​ടി​യു​ള്ള ചെ​റി​യ ത​ട്ടു​ക​ട​ക​ളി​ലും ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ ഗ്യാ​സ് മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.വി​റ​ക​ടു​പ്പ് സൗ​ക​ര്യ​ങ്ങ​ളു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടി​ല്ല.വി​റ​കു​വി​ൽ​പ​ന​ക്ക​ട​യി​ൽ ത​ക്കം​നോ​ക്കി വി​ല വ​ർ​ധി​പ്പി​ച്ച​താ​യും ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ര​ണ്ടാ​ഴ്ച ഒ​പ്പി​ച്ചാ​ൽ പി​ന്നെ ഹോ​ട്ട​ൽ പൂ​ട്ടി​യി​ടേ​ണ്ടി​വ​രും.

Tags:    
News Summary - Gas cylinder not available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.