ലൈബ്രറി ട്രെയിനികളുടെ ഒഴിവ്​

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല പെരിയ ആസ്ഥാനത്തെ ലൈബ്രറിയിലേക്ക് എട്ട് ട്രെയിനികളെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ്​ ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. ഏപ്രില്‍ 19ന് രാവിലെ 10.30ന് പെരിയ കാമ്പസില്‍ നടക്കുന്ന പ്രായോഗിക/അഭിരുചി പരീക്ഷക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0467 2309495. തയ്യൽ മെഷീൻ നൽകി കാസർകോട്​: എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി നടത്തിവരുന്ന സ്വയംതെഴിൽ പദ്ധതിയുടെ ഭാഗമായി 13 കുടുംബങ്ങൾക്ക്​ തയ്യൽ മെഷീൻ നൽകി. ജില്ല പ്രസിഡൻറ് മുഹമ്മദ് പാക്യര മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ റഹ്മാൻ അസാദ് നഗറിന് കൈമാറി. പതിനാലാം വാർഡ് അംഗം ദീക്ഷിത്ത് കല്ലങ്കൈ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഹമ്മദ് ചൗക്കി, ഹുസൈൻ ദിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.