ബയോ വേസ്റ്റ് ബിൻ വിതരണം

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃകയാകുന്നു. 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ച ബയോ വേസ്റ്റ് ബിൻ പഞ്ചായത്തിലെ 2720 കുടുംബങ്ങൾക്കും 100 സ്ഥാപനങ്ങൾക്കും നൽകി. സംസ്ഥാന ശുചിത്വ മിഷന്റെ സഹായത്തോടെയാണ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ചെയ്തത്. കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ വി. ലക്ഷ്മി മുഖ്യതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.എച്ച് അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉമേശൻ വേളൂർ, കെ.വി. ബാബു, സെക്രട്ടറി എൻ. മനോജ്, ഡോ. ജിഷ മുങ്ങത്ത്, ഡോ. രേണുരാജ്, നിഖിൽ നാരായണൻ, ഉഷാ രാജു, സി.വി. ഭാവനൻ, ജേക്കബ് ഉലഹന്നാൻ, പി.യു. ഷീല എന്നിവർ സംസാരിച്ചു. പടം :: baio waste bin: കിനാനൂർ കരിന്തളം പഞ്ചായത്തിൽ പ്രസിഡൻറ്​ ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.