കാസർകോട്: കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഏപ്രില്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിക്കും. ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുതിയതായി ആരംഭിച്ച ഫിഷറീസ് സ്റ്റേഷനുകളോടൊപ്പമാണ് ജില്ലയിലെ ചെയ്യുന്നത്. നേരത്തേതന്നെ പൂര്‍ത്തീകരിച്ച ഫിഷറീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരിയില്‍ തസ്തികകള്‍ സൃഷ്ടിച്ച് തീരുമാനമായിരുന്നു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ഫിഷറീസ് ഓഫിസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്റ് ഗ്രേഡ് 2 എന്നിവരുടെ ഓരോ തസ്തികയും, ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധനയും അനധികൃത മീന്‍പിടിത്തം തടയുകയും ചെയ്യേണ്ടത് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ്. ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. ഫോട്ടോ : KEEZHUR FISHERIES STATION.jpg മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.