പരപ്പ ബ്ലോക്ക്: പദ്ധതി ചെലവില്‍ സംസ്ഥാനത്ത് രണ്ടാമത്

കാസർകോട്: 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി തുക ചെലവില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാമത്. പദ്ധതി ചെലവിന്റെ 108.25 ശതമാനം തുകയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കിയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ഭരണ സമിതിക്കൊപ്പം ജീവനക്കാരുടെയും ജില്ല ആസൂത്രണ സമിതിയുടെയും ആത്മാർഥമായ പിന്തുണ കൊണ്ടാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. സേവന മേഖലയില്‍ വിവിധ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്നു. കോവിഡ് കാലത്ത് രോഗികള്‍ക്കായി ആംബുലന്‍സും മറ്റ് കോവിഡ് അനുബന്ധ പദ്ധതികളും നടപ്പാക്കി. സ്മാര്‍ട്ട് അംഗന്‍വാടികള്‍,സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം, കാന്‍സര്‍ പരിശോധന ക്യാമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കട്ടില്‍ വിതരണം പനത്തടി: ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡൻറ് പി.എം. കുര്യാക്കോസ് നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.