എരിക്കുളം ക്ഷേത്രം: മഹോത്സവം നാ​ളെ​

നീലേശ്വരം: എരിക്കുളം വേട്ടയ്ക്കൊരുമകൻ കോട്ടം ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തിനൊരുങ്ങി. ഏപ്രിൽ ഒന്നു മുതൽ ആറുവരെയാണ് ആഘോഷ പരിപാടികളെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ആലമ്പാടി പടിഞ്ഞാറ്റയിൽ ഇല്ലത്ത് പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന്​ കലവറ നിറക്കൽ, 10ന്​ കവി സി.എം. വിനയചന്ദ്രൻ സ്മരണിക പ്രകാശനം ചെയ്യും. വൈകുന്നേരം നാലരക്ക് തന്ത്രി വര്യന്മാർക്ക് പൂർണകുംഭത്തോടെ സ്വീകരണം. ആറരയ്ക്ക് താന്ത്രിക കർമങ്ങൾ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.