ബദിയഡുക്ക: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ട്രീറ്റ് സമ്പർക്കയാത്രയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മേഖലതല നേതൃസംഗമങ്ങളുടെ ജില്ലതല ഉദ്ഘാടനം ബദിയഡുക്കയിൽ നടന്നു. ബദിയഡുക്ക കണ്ണിയ്യത്ത് ഉസ്താദ് ഇസ്‍ലാമിക് അക്കാദമിയിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ.കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. മേഖല ജനൽ സെക്രട്ടറി മുനീർ ഫൈസി ഇഡിയടുക്ക ആമുഖ പ്രഭാഷണം നടത്തി. bdk sys എസ്.വൈ.എസ് മേഖലതല നേതൃസംഗമങ്ങളുടെ ജില്ലതല ഉദ്ഘാടനം ബദിയഡുക്ക മേഖലയിൽ സി.കെ.കെ. മാണിയൂർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.