പൊതുമരാമത്ത് ഓഫിസ് മാറ്റി, റോഡ് റോളർ നശിക്കുന്നു

നീലേശ്വരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസ് കെട്ടിടം ഓർമയാവും. 50 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഓഫിസ് മാറിക്കഴിഞ്ഞു. നീലേശ്വരം കോൺവൻറ് ജങ്​ഷനു സമീപത്തെ റോയൽ കോംപ്ലക്സിലെ വാടക മുറിയിലേക്കാണ് ഓഫിസ് മാറിയത്. എന്നാൽ, വർഷങ്ങളായി ഓഫിസ് മുറ്റത്ത് പാർക്ക് ചെയ്ത റോഡ് റോളർ ഇനിയും മാറ്റാൻ അധികൃതർ തയാറായിട്ടില്ല. വർഷങ്ങളായി വെയിലും മഴയും കൊണ്ടതിനാലും റോളർ പ്രവർത്തനക്ഷമമല്ല. ലക്ഷങ്ങൾ വിലയുള്ള റോഡ് റോളർ കൂടുതൽ നശിച്ചുപോകുന്നതിനു മുമ്പേ എടുത്തുമാറ്റാനുള്ള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. nlr road roler: കരുവാച്ചേരിയിൽ പൊതുമരാമത്ത് ഓഫിസ് മുറ്റത്ത് നശിക്കുന്ന റോഡ് റോളർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.