ഗർഭാശയഗള അർബുദം; കാസർകോട് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു

കാഞ്ഞങ്ങാട്: ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായി എച്ച്.പി.വി വാക്‌സിനേഷൻ കാമ്പയിന് ജില്ലയിൽ തുടക്കം. ജില്ല ആശുപത്രി ടെലിമെഡിസിൻ ഹാളിൽ നടന്ന ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി.വി. രമേശൻ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു.

ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എം.എ രേഷ്മ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജയ് രാജൻ, ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. ഡി.ജി. രമേശ്, ഹൊസ്ദുർഗ് എ.ഇ.ഒ കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ.കെ. ഷാന്റി സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി.പി. ഹസീബ് നന്ദിയും പറഞ്ഞു. ജില്ല ആശുപത്രി പി.പി യൂനിറ്റിന്റെ നേതൃത്വത്തിൽ 14 വയസ്സുള്ള പെൺകുട്ടികൾക്ക് വാക്‌സിൻ നൽകി. ജില്ല മെഡിക്കൽ ഓഫിസും ദേശീയ ആരോഗ്യ ദൗത്യവുമാണ് സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. 

Tags:    
News Summary - Cervical cancer vaccination campaign begins in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.