വെൽഫെയർ പാർട്ടി വീട് കൈമാറി

പടന്ന: വെൽഫയർ പാർട്ടി ദശവാർഷിക ഉപഹാരമായി പടന്ന കാന്തിലോട്ട് നിർമിച്ച വീടി‍ൻെറ താക്കോൽ ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ പാർട്ടിയുടെ പടന്ന പഞ്ചായത്ത് പ്രസിഡൻറ് ടി.എം.എ. ബഷീർ അഹമ്മദിന് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ അഷ്റഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ ബി.എസ് ഖാലിദ് ഹാജി, വി. റൈഹാനത്ത്, മണ്ഡലം വൈസ് പ്രസിഡന്‍റ്​ വി.കെ. അഫ്സൽ, പാർട്ടി പടന്ന പഞ്ചായത്ത് സെക്രട്ടറി പി.സി. സമീർ, കാന്തിലോട്ട് യൂനിറ്റ് പ്രസിഡന്‍റ്​ ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു. പടം: വെൽ​െഫയർ പാർട്ടി നിർമിച്ച വീടി‍ൻെറ താക്കോൽ ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ പാർട്ടി പടന്ന പഞ്ചായത്ത് പ്രസിഡൻറ് ടി.എം. എ ബഷീർ അഹമ്മദിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.