കാഞ്ഞങ്ങാട്: പട്ടികവർഗ വികസന വകുപ്പിൻെറ ആഭിമുഖ്യത്തിൽ തുടിതാളം ജില്ല തല പാരമ്പര്യ ഗോത്രകലാമേളയും പ്രദർശന വിപണനമേളയും ശനിയാഴ്ച മുതൽ 21 വരെ ആലാമിപ്പളളി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടി തുടങ്ങുക. 5.30ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മുഖ്യാതിഥിയാവും. തുടർന്ന് മംഗലം കളി, കൊറഗ നൃത്തം, ശിങ്കാരിമേളം, മറാട്ടി നൃത്തം എന്നിവ അരങ്ങേറും. 20ന് വൈകുന്നേരം നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്യും. 21ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത, ജില്ല ട്രൈബൽ ഓഫിസർ എം. മല്ലിക, പരപ്പ ട്രൈബൽ ഡെവലപ്മെന്‍റ് ഓഫിസർ ഹെറാൾഡ് ജോൺ, പരവനടുക്കം എം.ആർ.എസ് സീനിയർ സൂപ്രണ്ട് കെ.വി. രാഘവൻ, നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ. അനീശൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.