നാട്​ കൈകോർത്തു; മുക്കട കുഞ്ഞിപാറ റോഡ് യാഥാർഥ്യമാകുന്നു

നീലേശ്വരം: രണ്ട് പതിറ്റാണ്ടി​ന്റെ കാത്തിരിപ്പിനൊടുവിൽ മുക്കട - കുഞ്ഞിപ്പാറ റോഡ് യാഥാർഥ്യമാകുന്നു. മുക്കട, കുണ്ടൂർ, നറുക്കിൽ കുഞ്ഞിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രദുരിതം അവസാനിപ്പിക്കുകയും നാടിന്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്യുന്ന റോഡി​ന്റെ നിർമാണം അവസാനഘട്ടത്തിലാണ്​. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ലൈൻ നോക്കിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ നിർമാണം നടക്കാതെ പോയ റോഡ് നിർമാണം സി.പി.എം മുക്കട ബ്രാഞ്ചി​ന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് റോഡി​ന്റെ നിർമാണം നടത്തുന്നത്. തീരദേശ റോഡിനു സമാന്തരമായി കുന്നിൻ ചരിവിലൂടെ രണ്ടരക്കിലോമീറ്റർ ദൂരമുള്ള റോഡ്‌ വാർഡ് 14 ലെ കുഞ്ഞിപ്പാറയിൽ നിന്ന് ആരംഭിച്ച് വാർഡ് 13ലെ മുക്കട ജങ്​ഷനു സമീപമാണെത്തുക. ഏഴുലക്ഷം രൂപയിലധികം ചെലവ് വരുന്ന റോഡ് നിർമാണത്തി​ന്റെ ഫണ്ട് മുഴുവൻ നാട്ടുകാരിൽനിന്ന് ശേഖരിച്ചതാണ്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.പി. ശാന്ത, വി. അമ്പൂഞ്ഞി എന്നിവർ രക്ഷാധികാരികളും എം. ചന്ദ്രൻ ചെയർമാനും എൻ. രമേശൻ കൺവീനറുമായ ജനകീയ കമ്മിറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പടം:NLR1.JPGമുക്കട കുഞ്ഞിപാറ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.