കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുത്താലും അജാനൂർ ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റും പുതിയകോട്ട- കുശാൽനഗർ റെയിൽ ഗേറ്റും അടച്ചിടില്ല. കാഞ്ഞങ്ങാട് റെയിൽവേ യാർഡിൽ 274ാം നമ്പർ കോട്ടച്ചേരി റെയിൽവേ ഗേറ്റിന് സമാന്തരമായാണ് കോട്ടച്ചേരി മേൽപാലം പണിതത്. ഇപ്രകാരം കോട്ടച്ചേരി 274ാം നമ്പർ റെയിൽ ഗേറ്റ് മാത്രമായിരിക്കും പാലം തുറക്കുമ്പോൾ അടച്ചിടുക. ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റിനുള്ള വാർഷികച്ചെലവ് റെയിൽവേക്ക് നൽകുന്നത് അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗേറ്റ് സ്ഥാപിച്ചതിനാലാണ് പഞ്ചായത്ത് റെയിൽവേക്ക് പണം നൽകുന്നത്. പഞ്ചായത്ത് റെയിൽവേക്ക് പണം നൽകുന്നത് നിർത്തിയാൽ മാത്രമേ ഇഖ്ബാൽ റോഡ് ഗേറ്റ് അടച്ചിടുകയുള്ളൂ. കുശാൽനഗർ ഗേറ്റ് പൂർണമായും റെയിൽവേ നിയന്ത്രണത്തിലുള്ളതാണ്. കുശാൽ നഗർ ഗേറ്റിന് മേൽപാലം പണിയാനുള്ള എസ്റ്റിമേറ്റുൾപ്പെടെ തയാറായതാണ്. പുതിയ റെയിൽപാത വരുന്ന പശ്ചാത്തലത്തിൽ രൂപരേഖയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതോടെ എസ്റ്റിമേറ്റും പുതുക്കും. അതിന് ശേഷം മാത്രമേ കുശാൽ നഗർ ഗേറ്റിന് കുറുകെയുള്ള മേൽപാലം പണിയുകയുള്ളൂ. കുശാൽനഗർ ഗേറ്റിന് മേൽപാലം വരുന്നതോടെ മാത്രമേ ഗേറ്റ് അടച്ചിടുകയുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോട്ടച്ചേരി മേൽപാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരമുണ്ടാവുമെന്നുമാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.