സീ​റോ വേ​സ്റ്റ് ബൂ​ത്താ​യ ജി.​എ​സ്.​ബി.​എ​സ് കു​മ്പ​ള

ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് സീ​റോ വേ​സ്റ്റ് ബൂ​ത്ത്

കു​മ്പ​ള: ഹ​രി​ത​ച​ട്ടം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി കു​മ്പ​ള​യി​ലെ ജി.​എ​സ്.​ബി.​എ​സ് സ്കൂ​ൾ സീ​റോ വേ​സ്റ്റ് ബൂ​ത്ത് മാ​തൃ​ക​യാ​യി. 162, 163, 165, 166 ന​മ്പ​ർ ബൂ​ത്തു​ക​ളാ​ണ് ഹ​രി​ത ബൂ​ത്തു​ക​ളാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി​സൗ​ഹൃ​ദ രീ​തി​ക​ളി​ലാ​ണ് ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ച​ത്.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​കം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തോ​ടെ വോ​ട്ട​ർ​മാ​ർ​ക്ക് മാ​ലി​ന്യം ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​നും എ​ളു​പ്പ​മാ​യി. ഹ​രി​ത​ച​ട്ട​ത്തി​ന്റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​വി​ധ​ത്തി​ൽ ഇ​ല​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ ബൂ​ത്തി​ന​ക​ത്തും പു​റ​ത്തും ഒ​രു​ക്കി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - Zero waste booth following green norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.