പുഷ്പ റാവുവിനെ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് ബൂത്തിനകത്തേക്ക് കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range തളരാത്ത ആവേശമായി പുഷ്പ റാവു
കാസർകോട്: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പുഷ്പ റാവു. വാർധക്യസഹജമായ അവശതകളും പക്ഷാഘാതം തളർത്തിയ ശരീരവും അവരെ ഒട്ടും പിന്തിരിപ്പിച്ചില്ല. തളരാത്ത ആവേശവുമായി വോട്ട് രേഖപ്പെടുത്താനെത്തിയ ഈ അറുപത്തിയാറുകാരി ഏവർക്കും മാതൃകയായി.
കുമ്പള കഞ്ചിക്കട്ടെ മൂകാംബിക നിവാസിൽ പുഷ്പറാവു മകന്റെയും നാട്ടുകാരുടെയും സഹായത്തോടെ വീൽചെയറിലാണ് കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയർ ബേസിക് സ്കൂളിലെ 167ാം നമ്പർ ബൂത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.