ദേശീയപാത: അടയാളങ്ങൾ മാഞ്ഞു; വെയിലിൽ തിളച്ച്​ കവലകൾ

കാസർകോട്​: ദേശീയപാത വികസനത്തി​ന്‍റെ ഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലേക്ക് ​ബുൾഡോസറുകൾ ഉരുണ്ടപ്പോൾ കവലകളുടെ മുഖം മാറി. അടയാളങ്ങൾ ഇല്ലാതായി. മരങ്ങളുടെ പച്ചപ്പിൽ യാത്രക്കാർക്ക്​ ആശ്വാസമായിരുന്ന തണലുകൾ മാഞ്ഞു. നഗരം കടുത്തചൂടിൽ മുങ്ങി. ഇതോടെ വെയിലിൽ തിളച്ച്​ നഗരങ്ങളും കവലകളും വിയർക്കുന്നു. കെട്ടിട സമുച്ചയങ്ങൾക്കു മുന്നിൽ അടയാളങ്ങളായിരുന്ന മരങ്ങൾ മാഞ്ഞപ്പോൾ നാട്ടുകാർക്ക്​ സ്ഥലത്തിന്​ അടയാളം ഇല്ലാതായി. എല്ലാം ഒരുപോലെയായി മാറി. ​ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഓരോ വളവും തിരിവും ഒന്നായി മാറും വിധം കുന്നുകളും കുഴികളും ഇടിച്ചും നികത്തിയും വരുകയാണ്​​. 45 മീറ്റർ വീതിയിൽ ആറുവരിപ്പാതയുടെ സ്ഥലത്തുകൂടി കുന്നും കുഴിയും നികത്തിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടി വെളുക്കും നേരം കൊണ്ട്​ നാട്​ ഇല്ലാതാകുന്ന കാഴ്​ച്ചയാണ്​ കാണുന്നത്​. പൊയിനാച്ചിയിലാണ്​ ശ്രദ്ധേയമായ മാറ്റം. ബന്തടുക്ക റോഡിലേക്ക്​ തിരിയുന്നിടങ്ങൾ ഇല്ലാതായതോടെ പൊയിനാച്ചി പുതിയ ടൗൺ ജങ്​ഷനായി. 'കേക്കൻ'നാട്ടിലേക്കുള്ള വഴിയെന്ന്​ കാഴ്​ച്ചയിൽ തന്നെ തോന്നിപ്പിച്ചിരിക്കുന്ന പൊയിനാച്ചിയിൽ നഗരപ്രതീതി വന്നു തുടങ്ങി. പെരിയ മുതൽ മാവുങ്കാൽ വരെയാണ്​ നാടാ​കെ മാറിയത്​. എല്ലാ വളവുകളും നികത്തിയപ്പോൾ കേന്ദ്ര സർവകലാശാലയെ ചുറ്റിക്കറങ്ങി തന്നെ ദേശീയപാത വഴിമാറി. കേന്ദ്ര സർവകലാശാലയുടെ സ്ഥലം മുൻഭാഗം എടുത്തിരുന്നെങ്കിൽ പെരിയയിൽ നിന്നും മാവുങ്കാൽ വരെ കാണാമായിരുന്നുവെന്ന്​ പരിസരവാസികൾ പറയുന്നു. അക്കാര്യത്തിൽ ദേശീയപാതക്കാർ കേന്ദ്ര സർക്കാർ സ്ഥാപനത്തെ തൊട്ടില്ല. ചട്ടഞ്ചാൽ വളവ്​ ഇല്ലതാക്കിയ പാതയിൽ കേളോത്തും പുല്ലൂരും ഇല്ലാതായി. പുല്ലൂരിന്‍റെ പഴമയായിരുന്ന കർത്തായർ കെട്ടിടം പൊളിഞ്ഞു. സർക്കാർ വിത്തുൽപാദന കേന്ദ്രമായ സീഡ്​ഫാമിന്‍റെ ഒരു ഭാഗവും നൂറ്റാണ്ട്​ പഴക്കമുണ്ട്​ എന്നു​ പറയുന്ന ആൽമരവും ബുൾഡോസറിനു കീഴടങ്ങും. സി.പി.എം കോൺഗ്രസ്​ നിയന്ത്രണത്തിൽ വരുന്ന രണ്ട്​ ഗ്രന്ഥശാലകൾ ഇല്ലാതായി. കേളോത്ത്​ 'പൊള്ളക്കട സുകുമാര'‍ന്‍റെ ആയുർവേദ ഡിസ്​പെൻസറി അടയാളമായിരുന്നു. അവിടെ പഴയത്​ പൊളിഞ്ഞ്​ പുതിയ ഡിസ്​പെൻസറി വന്നു. പുല്ലൂർ വയൽ നെടുകെ പിളർന്ന്​ ദേശീയപാതക്കായി​ തുറന്നുകൊടുത്തു. mango മനസ്സുവന്നില്ല: നിറയെപൂത്ത്​ നിൽക്കുന്നതിനാൽ കാസർകോട്​ പുതിയ ബസ്​സ്റ്റാൻഡ്​​ പരിസരത്ത്​ തൽകാലം മുറിക്കാതെ മാറ്റിവെച്ച മാവ്​. new busstand കാസർകോട്​ പുതിയ ബസ്​സ്റ്റാൻഡ്​ പരിസരം തണലറ്റ്​ വെയിലിൽ കുളിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.