രാ​ഗേ​ഷ് കൂ​ട്ടു​പ്പു​ന്ന​ക്ക് സി.​സി.​ഒ. നാ​സ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

വൈകല്യം വെടിഞ്ഞ് രാഗേഷ് താണ്ടിയത് 12,000 കിലോമീറ്റർ

കാ​ഞ്ഞ​ങ്ങാ​ട്: 16 വ​ർ​ഷ​മാ​യി ന​ട്ടെ​ല്ലി​ന് ക്ഷ​തം​സം​ഭ​വി​ച്ച് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന രാ​ഗേ​ഷ് കൂ​ട്ടു​പ്പു​ന്ന 60 ദി​വ​സം കൊ​ണ്ട് 12,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ല​ക്ഷ്യം സ​ഫ​ല​മാ​ക്കി ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ ച​രി​ത്രം​കു​റി​ച്ചു. ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നാ​നോ കാ​റി​ൽ സ​ഞ്ച​രി​ച്ച രാ​ഗേ​ഷി​ന് ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ദ​രം ന​ൽ​കി.

ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ (എ.​കെ.​ഡ​ബ്ല്യൂ.​ആ​ർ.​എ​ഫ്) സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ദ​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​സി.​ഒ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നീ​ലേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്‌​ദീ​ൻ പൂ​വ​ട​ക്ക, ഇ​ബ്രാ​ഹിം ബി​സ്മി, കെ.​പി. നി​സാ​ർ, ഡോ. ​ഷാ​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Ragesh overcomes disability and covers 12,000 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.