കൈ​ത​ക്കാ​ട്ടെ പ്ലാ​സ്റ്റി​ക് പ്ലാ​ന്റിa​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക​യു​യ​രു​ന്നു

പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം

ചെ​റു​വ​ത്തൂ​ർ: കൈ​ത​ക്കാ​ട് പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ പ്ലാ​ന്റി​ൽ വ​ൻ തീ​പി​ടി​ത്തം. യു.​കെ. കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 3.15ഓ​ടെ​യാ​ണ് സം​ഭ​വം.

പു​ന​രു​പ​യോ​ഗ​ത്തി​നാ​യി പ്ലാ​ന്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ, തു​ണി​ക​ൾ, ചെ​രി​പ്പു​ക​ൾ എ​ന്നി​വ​യി​ലേ​ക്കാ​ണ് തീ​പ​ട​ർ​ന്ന​ത്. വ​ള​രെ പെ​ട്ട​ന്ന് തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ചു യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷ​സേ​ന സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സം​യു​ക്ത​മാ​യാ​ണ് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​ത്. പ്ലാ​ന്റി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ തീ​യും ക​റു​ത്ത പു​ക​യും ഉ​യ​രു​ന്നു​ണ്ട്. നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. 

Tags:    
News Summary - Massive fire breaks out at plastic processing plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.