തൈ​ക്ക​ട​പ്പു​റ​ത്തെ ശ​ശി​ധ​ര​നും മ​ക​ൾ വൃ​ന്ദ​യും സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ട​ത്തി​ൽ

കണ്ണിന് കുളിരേകി ശശിയുടെ സൂര്യകാന്തിപ്പൂക്കൾ

നീ​ലേ​ശ്വ​രം: തീ​ര​പ്ര​ദ​ശ​മാ​യ തൈ​ക്ക​ട​പ്പു​റ​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​ത്തി​ട്ട സൂ​ര്യ​കാ​ന്തി​യി​ൽ നൂ​റു​മേ​നി വി​ള​വ്. ജൈ​വ​ക​ർ​ഷ​ക​നാ​യ തൈ​ക്ക​ട​പ്പു​റ​ത്തെ ശ​ശി​ധ​ര​നാ​ണ് ക​ണ്ണി​നും മ​ന​സ്സി​നും കു​ളി​രേ​കി വീ​ട്ടു​വ​ള​പ്പി​ൽ സൂ​ര്യ​കാ​ന്തി വി​ള​യി​ച്ച​ത്. വ​യ​നാ​ട്ടി​ൽ​നി​ന്നാ​ണ് ഇ​തി​ന്റെ വി​ത്ത് എ​ത്തി​ച്ച് അ​ഞ്ചു സെ​ന്റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ചെ​യ്ത​ത്.

30 വ​ർ​ഷ​മാ​യി വ്യ​ത്യ​സ്ത കൃ​ഷി​രീ​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ​ശി​ധ​ര​ൻ ചെ​റു​പ്രാ​യ​ത്തി​ലേ ക​ർ​ഷ​ക​രാ​യ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വ​യ​ലി​ലി​റ​ങ്ങി​യാ​ണ് കൃ​ഷി​രീ​തി സ്വാ​യ​ത്ത​മാ​ക്കി​യ​ത്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​ണു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്കു​പ​ക​രം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ഷി​ചെ​യ്യു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​ടു​ക്, ചോ​ളം, കാ​ര​റ്റ്, ബീ​റ്റ് റൂ​ട്ട്, ചെ​റു​പ​യ​ർ തു​ട​ങ്ങി മാ​റി​മാ​റി പ​രീ​ക്ഷി​ച്ച കൃ​ഷി​യി​ലെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന് നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്. അ​ടു​ത്ത സീ​സ​ണി​ൽ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് സൂ​ര്യ​കാ​ന്തി​ച്ചെ​ടി കൃ​ഷി ചെ​യ്യു​മെ​ന്ന് ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

ജൈ​വ​വ​ളം മാ​ത്രം ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യു​ന്ന ശ​ശി​ധ​ര​ന് 2015, 2017ൽ ​ജി​ല്ല​യി​ലെ മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഭാ​ര്യ ശ്രീ​ന​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ വൃ​ന്ദ​യും പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. 

Tags:    
News Summary - Sasi's sunflowers are a treat for the eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.