കല്യാണ ഗാനമേള നിരോധന ഉത്തരവ് പിൻവലിക്കണം

നീലേശ്വരം: നിപ, പ്രളയം, കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി കലാകാരന്മാർക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ കല്യാണ ചടങ്ങുകളിൽ ഗാനമേളകൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകൾ പ്രതിഷേധാർഹമാണെന്ന് നന്മ ജില്ല കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. കലാകാരന്മാരെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്ന ഒറ്റപ്പെട്ട ഉത്തരവുകൾ സർക്കാർ ഇടപെട്ട് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. കീപ്പേരി, വിജയൻ നീലേശ്വരം, ജവഹർ മുരളി ,സുരേഷ് മോഹൻ, ഗംഗൻ ആയിറ്റി, അമ്മിണി ചന്ദ്രാലയം, കെ.എം. ശ്രീധരൻ, ശശിധരൻ അച്ചാംതുരുത്തി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.