മയക്കുമരുന്ന്​ മാഫിയ: നടപടി കർശനമാക്കണം -ഡി.സി.സി

കാസർകോട്​: ജില്ലയിലെ പട്ടണങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്കുമരുന്ന് മാഫിയ തഴച്ചുവളരുകയാണെന്നും ഇതിനെതിരെ നടപടി കർശനമാക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ. നടപടിയെടുത്തില്ലെങ്കിൽ കുട്ടികൾ പോലും മയക്കുമരുന്നിന്റെ അടിമയായി തീരുന്ന സാഹചര്യമാണുള്ളത്​​. ജില്ലയിലെ എക്സൈസ് വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതും പൊലീസിന്റെ നിഷ്ക്രിയത്വവും ഈ സംഘത്തിന്​ സൗകര്യമാവുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.