കാസർകോട്: പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസ് പരിധിയിലെ 10 സെന്‍ററില്‍ കുറവ് ഭൂമിയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ താമസക്കാരും സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരോ കുടുംബസ്വത്ത് വിഹിതം ലഭിക്കാന്‍ ഇല്ലാത്തവരോ ആയിരിക്കണം. തീര്‍ത്തും ഭൂരഹിതരായവര്‍ക്ക് മുന്‍ഗണനയുണ്ടാകും. അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പനത്തടി/ഭീമനടി/വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസുകള്‍/ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 10ന് അഞ്ചുമണിക്ക് മുമ്പായി ഭീമനടി/പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0467 2960111. സൗജന്യ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് കാഞ്ഞങ്ങാട്ട് കാസർകോട്: മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഒറ്റ വിളിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയും മരുന്നും ഇനി വീട്ടുമുറ്റത്തെത്തും. ജില്ലയിലാദ്യമായാണ് ഇത്തരം മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ വെറ്ററിനറി ക്ലിനിക്ക് കൂടിയാണിത്. ബ്ലോക്ക് പഞ്ചായത്തിൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്ക് സ്ഥാപിച്ചത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്നുമുതല്‍ രാത്രി ഒമ്പതുവരെയാണ് സേവനം. അജാനൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ, മടിക്കൈ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് സേവനം ലഭ്യമാവുക. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഉച്ചക്ക് മൂന്നുവരെയാണ് പ്രവര്‍ത്തന സമയം. അതിനുശേഷം വളര്‍ത്തു മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സപോലും ലഭ്യമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന നിലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് ശ്രദ്ധേയമാവുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ പറഞ്ഞു. ഫോണ്‍: 70344010445, 9526377925.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.