സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സമരം തുടരുന്നു

ചെമ്പിരിക്ക: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്​ ചെമ്പിരിക്കയില്‍ സമരം തുടരുന്നു. അബ്ദുല്ല മൗലവിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ചെമ്പിരിക്ക കടുക്കക്കല്ലിന് സമീപം കടലോരത്താണ് വൈകീട്ട്​ നാലുമുതല്‍ ആറുവരെ അനിശ്ചിതകാല സമരം തുടരുന്നത്. സമരത്തി​‍ൻെറ 572ാം ദിനമായ വ്യാഴാഴ്ച കളനാട് കൂട്ടായ്മ സമര​പ്പന്തലില്‍ എത്തി. കളനാട് ജമാഅത്ത് പ്രസിഡന്‍റ് ഖാദര്‍ കുന്നില്‍, സെക്രട്ടറി അബ്ദുല്ല കോയിതിടില്‍, ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ശരീഫ് ചെമ്പിരിക്ക, അബ്ബാസ് പരീക്ക എന്നിവർ സംസാരിച്ചു. chemparikka moulavi അനിശ്ചിതകാല സമരപ്പന്തലില്‍ ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.