കാസർകോട്: ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ ഹാജി അബ്‌ദുല്ല ഹുസൈനെ ദുബൈ ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി ആദരിക്കുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മേൽപറമ്പിലാണ് ചടങ്ങെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ പി.ജി പരീക്ഷയിൽ റാങ്ക് ജേതാക്കളായവരെ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരിൽ അനുമോദിക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും. സി.ടി. അഹമ്മദലി, ടി.ഇ.അബ്‌ദുല്ല, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് തുടങ്ങിയവരും പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കെ.എം.സിസി ജില്ല ട്രഷറർ ടി.ആർ. ഹനീഫ, കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ഹനീഫ കട്ടക്കാൽ, ഓർഗനൈസിങ് സെക്രട്ടറി സി.എ. ഫറാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.