നീലേശ്വരം: ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിത്വ സമുച്ചയം പ്രവർത്തനം തുടങ്ങി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് സമുച്ചയം നിർമിച്ചത്. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നവിധം നീലേശ്വരം പരപ്പ റോഡിൽ പുതിരിയടുകത്ത് ഇ.എം.എസ് സ്റ്റേഡിയത്തിന് എതിർ വശത്താണ് സമുച്ചയം നിർമിച്ചത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി, സ്ഥിരംസമിതി ചെയർപേഴ്സൻമാരായ വി. സുനിത, കെ. അനിൽകുമാർ, എം. സുമേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.