കഥാപുരസ്കാരം: രചനകൾ ക്ഷണിച്ചു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്‌.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22 മുതൽ കാഞ്ഞങ്ങാട് ബസ്സ്സ്റ്റാൻഡിന് സമീപത്തെ അനശ്വര കോംപ്ലക്സിൽ നടക്കുന്ന മലബാർ പുസ്തകോത്സവത്തോടനുബന്ധിച്ച് കഥാപുരസ്‌കാരം ഏർപ്പെടുത്തുന്നു. 5000 രൂപയാണ് പുരസ്‌കാര തുക. ആറ് പേജിൽ കവിയാത്ത, പ്രസിദ്ധീകരിക്കാത്ത രചനകൾ ആണ് അയക്കേണ്ടത്. 15 നും 40 നും ഇടയിലുള്ള കാസർകോട്, കണ്ണൂർ ജില്ലകളിലെ ആർക്കും കഥകൾ അയക്കാം. രചനകൾ ആഗസ്റ്റ് 31നകം ഡി.ടി. പി ചെയ്ത് പി.ഡി.എഫ് ആയി dyfikhdblock@gmail.com എന്ന ഇ മെയിൽ അയക്കണം. ​ഫോൺ: 9947602817.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.