മർച്ചന്റ്സ് അസോസിയേഷൻ കുടുംബമേള

ചെറുവത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂനിറ്റ് കുടുംബമേള ജില്ല പ്രസിഡന്റ്​ കെ. അഹമ്മദ് ഷരീഫ് ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ്​ ടി. ശശീധരൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ല ജന.സെക്രട്ടറി കെ.ജെ. സജി മുഖ്യ പ്രഭാഷണം നടത്തി. ജില്ല സീനിയർ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ ഉപഹാരം നൽകി. അസോസിയേഷൻ അംഗം പി.പി.ജബ്ബാർ എഴുതിയ രണ്ട് പുസ്തകങ്ങൾ ജില്ല പ്രസിഡന്റ് പ്രകാശനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് സി. അബ്ദുൽ റഹീം, മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ. സത്യ കുമാർ, പി.ടി. കരുണാകരൻ, സി. ചന്ദ്രൻ, പി.വിജയൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് യാസർ സ്വാഗതവും ട്രഷറർ കെ.സി.സതീശൻ നന്ദിയും പറഞ്ഞു. പടം.. ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷൻ കുടുംബ മേളയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ശരീഫ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.