നഗരവീഥികളെ അമ്പാടിയാക്കി ശോഭായാത്ര

ഉദുമ: നിശ്ചല ദൃശ്യങ്ങളും ഉണ്ണിക്കണ്ണൻമാരും നിറഞ്ഞുനിന്ന് നഗര വീഥികളെ അമ്പാടിയാക്കി ശോഭായാത്ര. ഇടുവുങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര മേല്‍പറമ്പ്, കീഴൂര്‍ സുബ്രബ്മണ്യ സ്വാമീ മഠം വഴി കീഴൂര്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. അച്ചേരി, കൊക്കാല്‍, പരിയാരം എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ കളനാട് വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഉദുമ, പാലക്കുന്ന് കോട്ടിക്കുളം വഴി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിച്ച ശോഭായാത്ര അരവത്ത് സുബ്രബ്മണ്യ സ്വാമീ ക്ഷേത്രത്തില്‍ സമാപിച്ചു. എരോല്‍ നെല്ലിയടുക്കം ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ബട്ടത്തൂര്‍ പാണ്ഡുരംഗവിഠല ഭജന മന്ദിര സന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവീണ്‍ കുമാർ കോടോത്തിന്റെ ആധ്യാത്മിക പ്രഭാഷണം നടന്നു. വാസുദേവ പനയാല്‍ അദ്ധ്യക്ഷനായി. ബാലകൃഷ്ണന്‍ നായര്‍, കൃഷ്ണന്‍നായര്‍ മുനിക്കല്‍, കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പടം... പാലക്കുന്ന് കോട്ടിക്കുളം വഴി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.