കൊപ്പൽ റെഡ് വേൾഡ് ക്ലബ് സുവർണ ജൂബിലി ആഘോഷ കമ്മിറ്റി

ഉദുമ: കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 50 വർഷം പൂർത്തിയാക്കുന്നു. സുവർണ ജൂബിലി ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ലോഗോ രൂപകൽപന ചെയ്ത കെ.ആർ. അഭിജിത്തിനെ ആദരിച്ചു. രമേശ് കുമാർ കൊപ്പൽ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിരാമൻ, പി. കെ. ജലീൽ, പീതാംബരൻ കൊപ്പൽ, കെ. വി. അപ്പു, അശോകൻ കാപ്പിൽ, ജിത്തു കൊപ്പൽ, കമേഷ് കൊപ്പൽ, പ്രീനാമധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. കുഞ്ഞിരാമൻ (ചെയർ.), രമേശ്‌കുമാർ കൊപ്പൽ, പി.കെ. ജലീൽ, പീതാംബരൻ കൊപ്പൽ, നാരായണൻ കൊവ്വൽ, എം. കെ. നാരായണൻ, ദിവ്യ കമേഷ് (വൈ. ചെയർ.), പ്രഭാകരൻ കൊപ്പൽ (വർക്കിങ് ചെയർ.), അശോകൻ കാപ്പിൽ (ജന. കൺ.), രാഘവൻ കാപ്പിൽ, മധു കാപ്പിൽ, കമേഷ് കൊപ്പൽ, വി.വി. സച്ചിൻ, സി. എം. വൈശാഖ്, പ്രീനാ മധു( കൺ.), ജിജിത്ത്‌ കൊപ്പൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.