കരിച്ചേരി പ്രിയദർശിനി മന്ദിരത്തിനുനേരെ ആക്രമണം

ഉദുമ: കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക മന്ദിരത്തിനുനേരെ ആക്രമം. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക ഹാളിന് നേരെയാണ് അക്രമം നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ്​ പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ​ഹക്കീം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്​ രാജൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്​ എം.പി.എം ഷാഫി, ദിവാകരൻ കുഞ്ഞിത്തോട്, രാകേഷ് കരിച്ചേരി, കുമാരൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, രാജു കുറിച്ചിക്കുന്നു, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഗിരികൃഷ്ണൻ കൂടാല എന്നിവർ സ്ഥലം സന്ദർശിച്ചു. പടം uduma priyadarshini mandiram കരിച്ചേരി പ്രിയദർശിനി മന്ദിരം കോൺഗ്രസ് പ്രവർത്തകർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.