പൈവളിക: പൈവളിക അൽ മദീന സ്കൂൾ വിദ്യാർഥികൾ . 40 വർഷമായി പൈവളിക പ്രദേശത്ത് സാമൂഹിക സേവനരംഗത്ത് കർമനിരതനാണ് ഇദ്ദേഹം. 15 വർഷം പൈവളിക അൽ മദീന സ്കൂളിൽ സേവനമനുഷ്ഠിച്ചു. പൊതുസഥലങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിൽ സജീവമാണ് ഇദ്ദേഹം. സ്കൂൾ ചെയർപേഴ്സൻ റാബിയ ഇബ്രാഹിം, പ്രിൻസിപ്പൽ ആർ.എസ്. രാജേഷ് കുമാർ, സിദ്ദീഖ് മുസ്‍ലിയാർ, ഇമ്രാൻ തമീം, ഗൗരി പാർവതി, ഇബ്രാഹീം അത്താഹ്, റിഫ, ഫാത്തിമത്ത് സഫ് ന എന്നിവർ നേതൃത്വം നൽകി. paivalike അൽ മദീന സ്കൂൾ വിദ്യർഥികൾ ഇദ്ദിൻ കുഞ്ഞിയെ ആദരിച്ചപ്പോൾ നൂറുമേനി തിളക്കവുമായി ഇഖ്ബാൽ ഹയർ സെക്കൻഡറി കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 192 കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. അനുമോദന യോഗം സ്കൂൾ ചെയർമാൻ എം.ബി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഡോ. അബ്ദുൽ ഹഫീസ്, യതീംഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദുല്ല ഹാജി, മുൻ ഹെഡ്മിസ്ട്രസ് കെ.വി. ഗീത, വാർഡ് അംഗം സി.എച്ച്. ഹംസ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആർ. അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമീർ കോടിബയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.