തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം ബേക്കൽ സിവിൽ പൊലീസ് ഓഫിസർ ടി.വി. പത്മ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. സുരേശൻ അധ്യക്ഷനായിരുന്നു. വിദ്യാർഥികളായ അഭിനയ, എ.വി. ആതിര , ആയ്ഷത്ത് അസ്‍ല, അലൻ രാജ് എന്നിവരാണ് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് പി. സജിത നന്ദിയും പറഞ്ഞു. TV Padma തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം ബേക്കൽ സിവിൽ പൊലീസ് ഓഫിസർ ടി.വി. പത്മ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.