കൊപ്ര ഉണക്കുകെട്ടിടത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

കാഞ്ഞങ്ങാട്: മൂന്നാംമൈലിൽ കൊപ്ര ഉണക്കുകെട്ടിടത്തിന് തീപിടിച്ചു. അമ്പലത്തറ മൂന്നാംമൈലിലുള്ള ഭാരത് ഓയിൽ മില്ലിന്റെ കൊപ്ര ഉണക്കുന്ന കെട്ടിടത്തിനാണ് വ്യാഴാഴ്ച രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്. അബദ്ധത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയുടെ അസി. സ്റ്റേഷൻ ഓഫിസർ എ. നസറുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂനിറ്റ് വാഹനത്തിൽ ഫോം കലർത്തിയ ലായനി ഉപയോഗിച്ച് രണ്ടുമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. മുപ്പത് കിന്റൽ കൊപ്രയും കെട്ടിടവും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മൂന്നാംമൈലിലുള്ള ടി.കെ. അബ്ദുൽറഹ്മാ​ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നീലേശ്വരത്തെ പാണ്ഡു സ്വാമിയാണ് സ്ഥാപനം നടത്തിയിരുന്നത്. സീനിയർ അഗ്നിരക്ഷാ ഓഫിസർ മനോഹരൻ, ഓഫിസർമാരായ അതുൽ, അനന്തു, മുകേഷ്, വരുൺ, നിഖിൽ, ശ്രീകുമാർ, അജിത്ത്, ഹോംഗാർഡുമാരായ രവീന്ദ്രൻ, രാമചന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ്കുമാർ ആവിക്കര, അബ്ദുൽസലാം, എച്ച്. കിരൺകുമാർ എന്നിവരും തീയണക്കാൻ എത്തിയിരുന്നു. fire copra factory അമ്പലത്തറ മൂന്നാംമൈലിൽ കൊപ്ര ഉണക്കുകെട്ടിടത്തിന് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.