ബദിയടുക്ക: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകീട്ട് പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. കർണാടകയിലെ വിട്ട്‌ളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് എം സാൻഡുമായി പോവുകയായിരുന്ന ടോറസ് ലോറിക്കാണ് തീപിടിച്ചത്. എൻജിന്‍ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. ലോറി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും അതു വഴി കടന്ന് വന്ന വാഹനയാത്രക്കാരും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് പുകപടലം ഉയര്‍ന്നതോടെ കാസര്‍കോട്ടെ അഗ്‌നിശമന വിഭാഗത്തിന് വിവരം അറിയിച്ചു. കിലോ മീറ്ററുകള്‍ താണ്ടി അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പടം: bdk lorry fire1, 2 തീപിടിച്ച ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.