ബസുടമകൾ തെറ്റിദ്ധാരണ പരത്തുന്നു- നഗരസഭ

കാസർകോട്: തെരുവ് കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചന്ത നിർമാണം ആരംഭിച്ചതിനെതിരെ ബസുടമകൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് നഗരസഭ. പദ്ധതിക്ക് 2018ൽ ഭരണാനുമതിയും 2019ൽ സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതാണെന്നും ബസുടമകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ പറഞ്ഞു. കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിന്റെ സാന്നിധ്യത്തിലും ചർച്ച നടത്തിയിട്ടുണ്ട്. ബസുടമകൾ നിർദേശിച്ചതനുസരിച്ച് നിലവിലെ പ്ലാനിൽ മാറ്റങ്ങൾ വരുത്തിയതാണ്. ജില്ല കലക്ടർക്ക് ബസുടമകൾ വീണ്ടും പരാതി സമർപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതരുടെയും ബസുടമകളുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും നിർദിഷ്ട പ്ലാൻ കാണുകയും ചെയ്തതാണ്. കലക്ടറുടെ നിർദേശാനുസരണം നഗരസഭ വൈസ് ചെയർപേഴ്സൻ, സെക്രട്ടറി, എൻജിനീയർ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ യോഗവും ചേർന്നു. യോഗത്തിന്റെ തീരുമാനം അനുസരിച്ച് ബസ് സ്റ്റാൻഡിന്റെ വശത്തുള്ള സ്ഥലത്ത് നിർമാണം ആരംഭിക്കുന്നതിന് ഉത്തരവ് ഇറക്കുകയും ചെയ്തു. ഇങ്ങനെ എല്ലാ നടപടിക്രമവും പൂർത്തിയാക്കിയിട്ടും പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നത് നഗരത്തിന്റെ വികസനത്തിന് തടസ്സമാവുമെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി. ഹോട്ടല്‍ അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷൻ കാസര്‍കോട്​: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റാറന്റ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷനും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും ജൂണ്‍ 13ന്​ രാവിലെ 10 മുതല്‍ കെ.എച്ച്.ആര്‍.എ. ഭവനില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ്​ ജി. ജയപാല്‍ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍ സംഘടന സന്ദേശം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.