കാഞ്ഞങ്ങാട്: കൊളവയൽ കാറ്റാടിയിൽ ഇരുനില വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കാറ്റാടിയിൽ താമസിക്കുന്ന അബ്ദുൽ റഹിമാൻ മുസ്‍ലിയാരുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 11.30 നും ശനിയാഴ്ച രാവിലെ 9 നും കവർച്ച നടന്നത്. വീടിന്റെ മൂന്നു കിടപ്പുമുറിലെ അലമാരകൾ കുത്തിത്തുറന്നാണ് കവർച്ച. ഇവിടെ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ രാത്രിയിൽ ബന്ധു വീട്ടിൽ പോയി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. ഉപയോഗിക്കാതെ കിടന്ന മുറികളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. അബ്ദുൽ റഹിമാൻ മുസ്‍ലിയാരുടെ പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.