കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് ഒന്നരപ്പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന്‍റെ വഴികൾ ധൂർത്തിന്‍റേതെന്ന് പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിനെ ഞെട്ടിച്ചു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ അക്കൗണ്ടിലുള്ളത്. വഴിവിട്ട മാർഗങ്ങളിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതത്തിനുവേണ്ടി ചെലവഴിക്കുകയാണ്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറയുന്നു. അവിടത്തെ കാസനോവയാണ് ഏറെ പ്രിയം. വന്‍കിട സിനിമ നടികളും മോഡലുകളും അടക്കമുള്ളവര്‍ എത്തുന്ന സ്ഥലമാണ് കാസനോവ. ഇവരുമായി ബന്ധം സ്ഥാപിച്ച് പണമുണ്ടാക്കുന്നതും ധൂര്‍ത്തടിക്കുന്നതും ജോബിയുടെ ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗോവ ക്ലബുകളുടെ ഇടനിലക്കാരനായും പ്രവർത്തിക്കുന്നു. അതിനായി പുതിയ ആപ്ലിക്കേഷനും സ്വന്തമായുണ്ട്. ജോബി ജോര്‍ജിന് കാസര്‍കോട്ടെ പ്രമുഖരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.