സമസ്ത നൂറാം വാർഷികം: കാന്തപുരത്തിന്‍റെ പ്രഖ്യാപനം 30ന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസർകോട്​ ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കുമെന്ന്​ ജന. സെ​ക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷം നീളുന്ന പരിപാടികളാണ്​ ആസൂത്രണം ചെയ്യുന്നത്​. വിദ്യാഭ്യാസ, തൊഴില്‍, നൈപുണി വികസന മേഖലകളില്‍ ഗുണനിലവാരവും സ്വയംപര്യാപ്തതയും വര്‍ധിപ്പിക്കാനുതകുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കമാകും.

വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രസിഡന്‍റ്​ സുലൈമാൻ മുസ്​ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന ​സമ്മേളനത്തിൽ കാന്തപുരം അബൂബക്കർ മുസ്​ലിയാർ പ്രഖ്യാപനം നിർവഹിക്കും.

സമസ്ത ഇ.കെ വിഭാഗം 100ാം വാർഷികം നടത്തട്ടെയെന്നും അവരുമായി വാദപ്രതിവാദത്തിന്​ തങ്ങളില്ലെന്നും ചോദ്യത്തിന്​ മറുപടിയായി കാന്തപുരം വ്യക്തമാക്കി. താൻ ’74 മുതൽ സമസ്തയിൽ പ്രവർത്തിക്കുന്നു​. ജോയിൻറ്​ സെ​ക്രട്ടറിയും പിന്നീട്​ ജന. സെക്രട്ടറിയുമായി പ്രവർത്തനം തുടരുകയാണ്​. 60ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത്​ താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതര മതസ്ഥരുടെ ആഘോഷങ്ങൾ ഇസ്​ലാമികമായി അംഗീകരിക്കാനാകില്ലെന്ന്​ മറ്റൊരു ചോദ്യത്തിന്​ അദ്ദേഹം മറുപടി നൽകി. ആഘോഷത്തിൽ പ​​ങ്കെടുക്കലും സംസ്കാരം പകർത്തലും വ്യത്യസ്തമാണ്​. ആഘോഷങ്ങളിൽ സൗഹൃദമാകാം. എന്നാൽ മറ്റുള്ളവരുടെ സംസ്കാരം പകർത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരായ ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

Tags:    
News Summary - Kanthapuram Samasta centenary announcement on 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT