സന്തോഷം നൽകുന്ന തീരുമാനം; മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അഭിനന്ദനം -കാന്തപുരം

കോഴി​​ക്കോട്​: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും ഖബറുകൾ കുഴിച്ചു തന്നെ മറമാടാനുമുള്ള സർക്കാർ അനുമതി​യിൽ സന്തോഷം പ്രകടിപ്പിച്ച്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിതെന്നും ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

കാന്തപുരം പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങൾ അറിയിച്ചു മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയക്കുകയും, ടെലഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നൽകിയിട്ടുണ്ടായിരുന്നു. അൽപസമയം മുമ്പ് ആരോഗ്യ മന്ത്രി ടെലഫോണിൽ വിളിച്ചു, കോവിഡ് മരണങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ച വിവരം അറിയിച്ചു. മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും , സാധാരണ വിധത്തിൽ ഖബറുകൾ കുഴിച്ചു തന്നെ മറമാടനും ഗവൺമെൻറ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നു.

Tags:    
News Summary - kanthapuram praises kerala goverment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.