പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു-​ കാന്തപുരം

തിരുവനന്തപുരം: പൗരത്വ​ ​േഭദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്​ലിംകളായ റോഹിങ്ക്യൻ അഭയാർഥികളെ തള്ളി ഏത്​ മതന്യൂനപക്ഷങ്ങൾക്കാണ്​ അഭയം നൽകുന്നതെന്ന്​ കേന്ദ്രം വ്യക്തമാക്കണമെന്നു​ം കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ.

ദുരിതമനുഭവിക്കുന്നവർക്ക്​ അഭയം നൽകുന്നതിൽ തെറ്റില്ല. എന്നാൽ, ഇതിൽ മുസ്​ലിംകളെ ഉൾപ്പെടുത്തിയാൽ എന്താണ്​ തെറ്റ്​. ജാമിഅ മർക്കസ്​ 43ാം വാർഷികസമ്മേളനത്തി​​െൻറ സംസ്​ഥാനതല പ്രചാരണോദ്​ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമത്തിനായി സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ ബാലിശവും വാസ്​തവവിരുദ്ധവുമാണ്​. സമ്മേളനഭാഗമായി രാജ്യത്താകെ 10 ലക്ഷം വൃക്ഷത്തൈ നേടുന്ന മില്യൺ ട്രീസ്​ കാമ്പയി​​െൻറ സംസ്​ഥാനതല ഉദ്​ഘാടനം മേയർ വി.കെ. ശ്രീകുമാർ നിർവഹിച്ചു. മർക്കസ്​ ജനറൽ മാനേജർ സി. മുഹമ്മദ്​ ​ൈഫസി സമ്മേളനപ്രമേയം വിശദീകരിച്ചു.

ഹൈ​േ​ദ്രാസ്​ ഫൈസി കൊല്ലം പ്രാർഥന നടത്തി. സയ്യിദ്​ മുഹമ്മദ്​ തുറാബ്​ സഖാഫി ആമുഖ പ്രഭാഷണം നടത്തി. എ. സൈഫുദ്ദീൻ ഹാജി, ഡോ. മുഹമ്മദ്​ ഫാറൂഖ്​ നഇൗമി ബുഖാരി കൊല്ലം, സിദ്ദീഖ്​ സഖാഫി നേമം, അബ്​ദുൽ റഹ്​മാൻ സഖാഫി വിഴിഞ്ഞം എന്നിവർ സംസാരിച്ചു.

Tags:    
News Summary - kanthapuram ap aboobacker musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.