മലപ്പുറം: തെരഞ്ഞെടുപ്പിലെ സംഘടന നിലപാട് പാർട്ടികളുെട സ്ഥാനാർഥി നിർണയം കഴിഞ ്ഞതിനുശേഷം തീരുമാനിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കേരള മുസ്ല ിം ജമാഅത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ലീഡേഴ്സ് അസംബ്ലിയില്‍ അധ്യക്ഷത വഹിക്കുകയാ യിരുന്നു അദ്ദേഹം.
നിലവില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഇത് പൂര്‍ത്തിയായതിനുശേഷം നിലപാട് അറിയിക്കേണ്ടവരെ അറിയിക്കും. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. വിദ്വേഷത്തിെൻറ പേരിൽ കൊല നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു.
സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ന്യൂസിലൻഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ കൗൺസിൽ അപലപിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന കൗൺസിലിൽ 15 ജില്ലകളെയും 119 സോണുകളെയും പ്രതിനിധീകരിച്ച് 1500 പ്രതിനിധികള്‍ സംബന്ധിച്ചു. ഇബ്രാഹീം ഖലീല്‍ ബുഖാരി, എ.പി. മുഹമ്മദ് മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാര്, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാൻ ഫൈസി എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് ഫൈസി സ്വാഗതവും എൻ. അലി അബ്ദുല്ല നന്ദിയും പറഞ്ഞു.
കാന്തപുരം പ്രസിഡൻറ്, ഇബ്രാഹീം ഖലീൽ ബുഖാരി ജന. െസക്ര.
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ (പ്രസിഡൻറ്), ഇബ്രാഹീം ഖലീല്‍ ബുഖാരി (ജനറൽ സെക്രട്ടറി), എ.പി. അബ്ദുൽ കരീം ഹാജി (ഫിനാന്‍സ് സെക്ര), പി. അബ്ദുൽ ഖാദിർ മുസ്ലിയാര് പൊന്മള, കെ.പി. അബൂബക്കര്‍ മൗലവി പട്ടുവം, എം.എന്‍. സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുറഹ്മാന് ഫൈസി മാരായമംഗലം, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, സി.പി. മൂസ ഹാജി അപ്പോളോ (വൈസ് പ്രസി), കെ. അബ്ദുറഹ്മാൻ ഫൈസി വണ്ടൂര്‍, സി. മുഹമ്മദ് ഫൈസി പന്നൂര്, പേരോട് അബ്ദുറഹ്മാൻ സഖാഫി, എന്‍. അലി അബ്ദുല്ല, പ്രഫ. യു.സി. അബ്ദുല്ല മജീദ്, എ. സൈഫുദ്ദീന് ഹാജി, സി.പി. സെയ്തലവി ചെങ്ങര (സെക്ര), കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (എജുക്കേഷന്‍ ഡയറക്ടര്‍), അഡ്വ. എ.കെ. ഇസ്മായിൽ വഫ (പ്ലാനിങ് ഡയറക്ടര്‍), പ്രഫ. കെ.എം.എ. റഹീം (ലീഗല്‍ ഡയറക്ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.