സംസ്ഥാനത്ത് വിദൂരവിദ്യാഭ്യാസം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒതുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദൂരവിദ്യാഭ്യാസപഠനത്തിന് അംഗീകാരമുള്ളത് കണ്ണൂര്‍ സര്‍വകലാശാലയില്‍ മാത്രമെന്ന് വ്യക്തമാക്കി യു.ജി.സി. വിവിധ സര്‍വകലാശാലകളിലെ കേന്ദ്രങ്ങളുടെ അംഗീകാരം യു.ജി.സി റദ്ദാക്കിയ സാഹചര്യത്തിലാണ് അംഗീകാരമുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിനുകീഴില്‍ 17 ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കാണ് അംഗീകാരമുള്ളത്. അംഗീകാരമുള്ള കേന്ദ്രത്തില്‍ മാത്രമേ വിദ്യാര്‍ഥികള്‍ പ്രവേശം നേടാവൂയെന്നും യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വിപുലമായ വിദൂരവിദ്യാഭ്യാസ വിഭാഗമുള്ള കേരള, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകളുടെ അംഗീകാരമാണ് യു.ജി.സി നേരത്തേ റദ്ദാക്കിയത്. ചട്ടവിരുദ്ധമായി ഗള്‍ഫില്‍ ഉള്‍പ്പെടെ ഓഫ് കാമ്പസ് സെന്‍ററുകള്‍ സ്ഥാപിച്ചതും റെഗുലര്‍ രീതിയില്‍ നടത്താത്ത കോഴ്സുകള്‍ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന് കീഴില്‍ തുടങ്ങിയതും ഉള്‍പ്പെടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം, അംഗീകാരം വീണ്ടെടുക്കാനായി ഈ സര്‍വകലാശാലകള്‍ മാസങ്ങളായി യു.ജി.സിയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ ഇതുവരെ ലക്ഷ്യംകണ്ടിട്ടില്ല. സര്‍വകലാശാലകളുടെ അപേക്ഷ പരിഗണിച്ച് മൂന്ന് മാസം മുമ്പ് യു.ജി.സി ഡല്‍ഹിയില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അംഗീകാരം പുന$സ്ഥാപിക്കാന്‍ കഴിയാതെ വന്നതോടെ സര്‍വകലാശാലകള്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ പുന$സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാലിക്കറ്റില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നേരത്തേ പൂര്‍ണമായും നിര്‍ത്തലാക്കിയതാണ്. ഇവിടെ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.  വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് ഈ വിദ്യാര്‍ഥികളുടെ ഭാവി കരുതി പ്രൈവറ്റ് രജിസ്ട്രേഷന്‍ പുന$സ്ഥാപിച്ചത്. പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്സുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ ഇല്ല.

Tags:    
News Summary - kannur university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.