കണ്ണൂർ-ഷാർജ പ്രത്യേക വിമാന സർവിസ്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്ക് 13, 14 തീ​യ​തി​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സ് ന​ട​ത്തും. ര​ണ്ടു​ദി​വ​സ​വും രാ​ത്രി 9.30ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 12.05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തി​ച്ചേ​രും. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം മൂ​ലം ര​ണ്ടാ​ഴ്ച​യാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​സ്‌​ക്ക​റ്റ് സെ​ക്ട​റി​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ സ​ർ​വി​സ് മാ​ത്ര​മാ​ണു​ള്ള​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന് 33 വി​മാ​ന സ​ർ​വി​സു​ക​ൾ

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി​യി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച വി​വി​ധ ഗ​ൾ​ഫ് സെ​ക്‌​ട​റി​ലേ​ക്കും തി​രി​കെ​യും 33 വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തി. ഗ​ൾ​ഫി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ​നി​ന്ന് സ​ർ​വി​സു​ണ്ട്.

ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലേ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നാ​ല്​ സ​ ​ർ​വി​സു​ക​ളു​ണ്ടാ​യി. ദു​ബൈ, മ​സ്‌​ക​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്നു വീ​ത​വും ഷാ​ർ​ജ, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​വീ​ത​വും ദ​മ്മാം, കു​വൈ​ത്ത്, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നു​വീ​ത​വും സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലേ​ക്ക്​ നാ​ലും ദു​ബൈ, മ​സ്ക​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ മൂ​ന്നു​വീ​ത​വും സ​ർ​വി​സു​ക​ൾ ന​ട​ത്തി.

Tags:    
News Summary - Kannur-Sharjah special flight service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.