ബിലാൽ

കളിക്കുന്നതിനിടെ പാന്‍റിലെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

ഇരിണാവ് (കണ്ണൂർ): കളിക്കുന്നതിനിടെ പാന്‍റിലെ ചരട് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. ഇരിണാവ് ഹിന്ദു എ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ബിലാൽ ആണ് മരിച്ചത്.

പുത്തരിപ്പുറത്ത് താമസിക്കുന്ന കെ.വി. ജലീൽ - ആയിഷ ദമ്പതികളുടെ ഏക മകനാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചരട് കുരുങ്ങി അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags:    
News Summary - kannur obituary 10 year old student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.