കണ്ണൂർ ജയിലിൽ തടവുകാർ ടെലിവിഷൻ സ്​ഥാപിച്ച സംഭവം: മൂന്ന്​ ജീവനക്കാർക്ക്​ സസ്​പെൻഷൻ

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ അനധികൃതമായി ടെലിവിഷൻ സ്​ഥാപിച്ച സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട്​ ഉൾപ ്പെടെ മൂന്ന്​ ജീവനക്കാരെ സസ്​പെൻഡ്​ചെയ്​തു. ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദന്‍, അസി.​ പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈ ജു, ഗേറ്റ്കീപ്പര്‍ വി.ടി.കെ. രവീന്ദ്രന്‍ എന്നിവരെയാണ്​ ജയിൽ മേധാവിയുടെ നിർദേശത്തെ തുടർന്ന്​ സസ്​പെൻഡ്​ ചെയ്​ത ത്​.

ടെലിവിഷൻ ജയിലിനുള്ളിലെത്തിച്ച സംഭവത്തിൽ ദക്ഷിണമേഖല ജയിൽ ഡി.​െഎ.ജി അന്വേഷണം നടത്തിയിരുന്നു. ഇൗ റിപ്പോർട്ട്​ പ്രകാരമാണ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുത്തത്​.

കഴിഞ്ഞവർഷം മാർച്ചിലെത്തിച്ച​ ടെലിവിഷൻ ഒന്നാം ബ്ലോക്കിലെ തടവുകാരാണ്​ സ്​ഥാപിച്ചത്​. പഴയ മോഡൽ ടെലിവിഷൻ പാഴ്​സലായി എത്തിയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്നവർ ശ്രദ്ധിച്ചില്ലെന്നും പരിശോധിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഒന്നാം ​ബ്ലോക്കിലുണ്ടായിരുന്ന ഇരുന്നൂറോളം തടവുകാർ ജയിലിൽ ജോലി ചെയ്​തു കിട്ടിയിരുന്ന പണത്തി​ൽ നിന്ന്​ സ്വരൂപിച്ചാണ്​ ടെലിവിഷൻ സംഘടിപ്പിച്ചത്​. ഇവർ പുറത്തേക്ക്​ അയക്കുന്ന പണം ശേഖരിച്ച്​ ആരോ വാങ്ങിനൽകുകയായിരുന്നുവത്രെ. ഉപയോഗിക്കുന്നത്​ ശ്രദ്ധയിൽപെട്ടതോടെ ഏതാനും ദിവസങ്ങൾക്കുശേഷം ടെലിവിഷൻ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Kannur Jail TV Issues: Jail Officers Suspended -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.