കണ്ണൂർ: െഎ.എസിൽ ചേർന്ന കണ്ണൂരിൽനിന്നുള്ള കൂടുതൽപേർ സിറിയയിലുള്ളതായി പൊലീസ്. ജില്ലക്ക് പുറത്തുള്ളവർകൂടി െഎ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘത്തെ വിപുലീകരിച്ചു. കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് പുതിയ അന്വേഷണം. അതിെൻറ ഭാഗമായി ഇവിടങ്ങളിൽനിന്നുള്ള മൂന്ന് സി.െഎമാരെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കണ്ണൂർ ഡിവൈ.എസ്.പി പി. സദാനന്ദനാണ് അന്വേഷണസംഘത്തിെൻറ നേതൃത്വം. കണ്ണൂരിലെ െഎ.എസ് അറസ്റ്റ് എൻ.െഎ.എയും നിരീക്ഷിക്കുന്നുണ്ട്. കേസിെൻറ അന്വേഷണപുരോഗതി സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് ഒാരോ ദിവസവും അന്വേഷണസംഘം വിവരങ്ങൾ കൈമാറുന്നുണ്ട്.
നേരത്തേ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതോടെയാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. വളപട്ടണം മൂപ്പൻപാറയിലെ ഷബീർ (35), വളപട്ടണം മന്നയിലെ സുഹൈൽ (28), മൂപ്പൻപാറയിലെ അബ്ദുൽ മനാഫ് (35) എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ചെക്കിക്കുളത്തെ അബ്ദുൽ ഖയ്യൂം (25), പാപ്പിനിശ്ശേരിയിലെ സഫ്വാൻ (26) എന്നിവരും സിറിയയിലുള്ളതായാണ് പൊലീസ് പറയുന്നത്. അഞ്ചുപേരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
2017 ഏപ്രിൽ 18നാണ് ഇവർ സിറിയയിലെത്തിയതെന്നും ഗൾഫിൽനിന്ന് ഇറാൻ വഴിയാണ് യാത്രയെന്നും പൊലീസ് പറയുന്നു. കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറ സ്വദേശി റിഷാൽ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീർ (48), ഷമീറിെൻറ മകൻ സൽമാൻ (20), പാപ്പിനിശ്ശേരിയിലെ ഷജിൽ എന്നിവർ സിറിയയിൽ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതായി നേരത്തേ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീറിെൻറ മകനാണ് ഇപ്പോഴും സിറിയയിൽ ഉള്ളതായി പറയുന്ന സഫ്വാൻ.
പിടിയിലായ അഞ്ചുപേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടുത്തദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.