അന്ധവിശ്വാസ-അനാചാര ബില്ലിൽ ജ്യോതിഷത്തെ ഉൾപ്പെടുത്തരുതെന്ന്​ കണിയാൻ ട്രസ്റ്റ്​

കോഴിക്കോട്​: സംസ്​ഥാന സർക്കാറി​‍െൻറ അന്ധവിശ്വാസ-അനാചാര ബില്ലിൽ ജ്യോതിഷത്തെ ഉൾപ്പെടുത്തരുതെന്ന്​ പണിക്കർ സർവിസ്​ സൊസൈറ്റി (കണിയാൻ ട്രസ്​റ്റ്​) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരട്​ ബില്ലിലെ 14ാം വരിയിൽ ജ്യോതിഷത്തിനെതിരെ പരാമർശമുണ്ട്​. ഇത്​ പിൻവലിച്ചില്ലെങ്കിൽ പ്ര​േക്ഷാഭം തുടങ്ങും.

രാജ ഭരണത്തിലും ജനാധിപത്യ സർക്കാറുകളുടെ കാലത്തും സുപ്രധാന പ്രവചനം നടത്തിയവരാണ്​ കണിയാന്മാർ. ഈ കൊല്ലം അത്തം ജ്യോതിശാസ്​ത്രപ്രകാരം ആഗസ്​റ്റ്​ 21നാണെന്നും നേതാക്കൾ അറിയിച്ചു​. സംസ്​ഥാന ജനറൽ സെക്രട്ടറി ഇ.എം.രാജാമണി, വൈസ്​ ചെയർമാൻ ചെലവൂർ ഹരിദാസ്​ പണിക്കർ, മൂലയിൽ മനോജ്​ പണിക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - kaniyan trust press statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.